കേരളം

kerala

ETV Bharat / state

സിസ്റ്റർ അഭയ കൊലക്കേസിൻ്റെ വിചാരണ പൂർത്തിയായി; വിധി ഈ മാസം 22ന് - കൊലക്കേസിൻ്റെ വിചാരണ

2019 ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ 16 മാസം കൊണ്ടാണ് പൂർത്തിയയായത്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും 49 സാക്ഷികളെ വിസ്‌തരിച്ചു.

Sister Abhaya case  verdict  സിസ്റ്റർ അഭയ കൊലക്കേസ്  വിധി  കൊലക്കേസിൻ്റെ വിചാരണ  തിരുവനന്തപുരം
സിസ്റ്റർ അഭയ കൊലക്കേസിൻ്റെ വിചാരണ പൂർത്തിയായി; വിധി ഈ മാസം 22ന്

By

Published : Dec 10, 2020, 2:31 PM IST

തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൻ്റെ വിചാരണ പൂർത്തിയായി. വിധി ഈ മാസം 22ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പറയും. 2019 ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ 16 മാസം കൊണ്ടാണ് പൂർത്തിയയായത്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും 49 സാക്ഷികളെ വിസ്‌തരിച്ചു. 41 പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടു പേർ കൂറുമാറിയിരുന്നു. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന പ്രതികൾ. ഈ മാസം 22ന് കോടതി കുറ്റക്കാരെ കണ്ടെത്തും.

ABOUT THE AUTHOR

...view details