തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിന്‍റെ വിചാരണ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിൽ ആരംഭിച്ചിട്ട് ഒൻപത് വർഷം കഴിഞ്ഞു. അഭയ കേസിന്‍റെ കുറ്റപത്രം സമർപ്പിക്കുന്നത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്. എന്നാൽ 2011ൽ തിരുവനന്തപുരത്ത് സിബിഐ കോടതി ആരംഭിച്ചപ്പോൾ കേസ് ഇവിടേയ്ക്ക് മാറ്റി.
കുറ്റക്കാരെ കണ്ടെത്തിയത് ആറാമൻ - സിസ്റ്റർ അഭയ കേസിന്‍റെ നാൾ വഴികൾ
2011ൽ തിരുവനന്തപുരത്ത് സിബിഐ കോടതി ആരംഭിച്ചപ്പോൾ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഒൻപത് വർഷത്തിന് ഇടയിൽ സിബിഐ കോടതിയിൽ കേസ് പരിഗണിച്ചത് ആറ് ജഡ്ജിമാരാണ്
ഒൻപത് വർഷത്തിന് ഇടയിൽ സിബിഐ കോടതിയിൽ കേസ് പരിഗണിച്ചത് മൂസത്, ആർ .രഘു, പി.വി.ബാലകൃഷ്‌ണൻ, ജോണി സെബാസ്ത്യൻ, ജെ.നാസർ, കെ.സനൽ കുമാർ എന്നീ ആറു ജഡ്‌ജിമാരാണ്. കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ലാവലിൻ കേസുമുതൽ നിരവധി കേസുകളുടെ വിധി പറഞ്ഞ ചരിത്രം തിരുവനന്തപുരത്ത് സിബിഐ കോടതിക്ക് ഉണ്ട്.
28 വർഷം പഴക്കമുള്ള അഭയ കൊലക്കേസിന്‍റെ വിധി ഇന്ന് പറയുന്നത് സിബിഐ സ്‌പെഷ്യൽ ജഡ്‌ജി കെ.സനൽ കുമാറാണ്. സിബിഐ കോടതി തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുള്ള ആറാമത്ത് ജഡ്‌ജിയാണ് ഇദ്ദേഹം. 2018 മാർച്ച് ഏഴിന് കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ സിബിഐ കോടതി വെറുതെ വിടുന്നത് ജഡ്‌ജി ജെ.നാസറാണ്. തുടർന്ന് 2019 ഓഗസ്റ്റ് അഞ്ചിന് പ്രതികൾക്കെതിരെ കുറ്റം വായിച്ചു കേൾപ്പിക്കുന്നത് ഇന്ന് വിധി പറയുവാൻ പോകുന്ന ജഡ്‌ജി കെ.സനൽ കുമാറാണ്.