കേരളം

kerala

ETV Bharat / state

സിസ്റ്റർ അഭയ കൊലക്കേസ്; മൊഴിയിലുറച്ച് മുഖ്യസാക്ഷി

മഠത്തില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കുന്നതിനാല്‍ രാത്രി താന്‍ മഠത്തിലുണ്ടായിരുന്നെന്നും  ഈ സമയത്താണ് ഇരുവരെയും കണ്ടതെന്നുമാണ് രാജുവിന്‍റെ മൊഴി.

abhaya

By

Published : Aug 29, 2019, 3:04 PM IST

തിരുവനന്തപുരം:സിസ്റ്റര്‍ അഭയ കൊലക്കേസില്‍ മുഖ്യസാക്ഷി രാജു ഏലിയാസിന്‍റെ നിര്‍ണായക മൊഴി. ഫാദര്‍ തോമസ് കോട്ടൂരിനെയും ജോസ് പുത്യക്കയലിനെയും കോണ്‍വെന്‍റില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടുവെന്നാണ് രാജു മൊഴി നല്‍കിയത്. കൊലക്കുറ്റം ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് തന്നെ നിർബന്ധിച്ചതായും രാജു കോടതിയില്‍ വെളിപ്പെടുത്തി.

സാക്ഷികളായ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ കൂറുമാറിയതിന് പിന്നാലെയാണ് ഇന്ന് അഞ്ചാം സാക്ഷിയായ അടയ്ക്ക രാജു എന്ന രാജു ഏലിയാസിനെ വിസ്തരിച്ചത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍ എന്നിവരെ മഠത്തില്‍ കണ്ടെന്ന മൊഴിയില്‍ രാജു ഉറച്ച് നിന്നു. മഠത്തില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കുന്നതിനാല്‍ രാത്രി താന്‍ മഠത്തിലുണ്ടായിരുന്നെന്നും ഈ സമയത്താണ് ഇരുവരെയും കണ്ടതെന്നുമാണ് മൊഴി. ഫാദര്‍ തോമസ് കോട്ടൂരിനെ രാജു കോടതിയില്‍ തിരിച്ചറിഞ്ഞു. കേസിന്‍റെ അന്വേഷണ വേളയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കുറ്റം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചെന്നും രാജു വെളിപ്പെടുത്തി.

കേസിലെ നിണായക സാക്ഷിയായ രാജുവിന്‍റെ മൊഴി പ്രോസിക്യൂഷന് ആശ്വാസമാണ്. പ്രതികളെ മഠത്തില്‍ കണ്ടെന്ന് മൂന്ന് പേരാണ് മൊഴി നല്‍കിയിരുന്നത്. ഇതില്‍ സഞ്ജു പി മാത്യു കൂറുമാറി. മഠത്തിലെ വാച്ചറായിരുന്ന ദാസ് നേരത്തെ മരിച്ചു. ഇയാള്‍ നല്‍കിയ രഹസ്യമൊഴി രേഖപ്പെടുത്തിയ ജഡ്ജിയെ വിസ്തരിച്ച് മൊഴി തെളിവായി എടുക്കാനുള്ള നീക്കം നടത്തുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details