തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ലോക്കൽ പൊലീസിന്‍റെയും, ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണം സത്യസന്ധമായിരുന്നു എന്ന് പ്രതിഭാഗം. അഭയയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ കോടതിയിൽ പ്രതിഭാഗം വാദിച്ചു.
സിസ്റ്റർ അഭയ കേസ്; അന്വേഷണം സത്യസന്ധമെന്ന് പ്രതിഭാഗം - പയസ് ടെന്‍റ് കോൺവെന്‍റ്
കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം പയസ് ടെന്‍റ് കോൺവെന്‍റിലെ സ്റ്റെയർകേസിൽ വെച്ച് പുലർച്ചെ അഞ്ചു മണിക്ക് ഫാ. തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും കണ്ടെന്ന് പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്ക രാജുവിന്‍റെ മൊഴി കോടതി വിശ്വസിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു
അഭയ കേസ്
കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം പയസ് ടെന്‍റ് കോൺവെന്‍റിലെ സ്റ്റെയർകേസിൽ വെച്ച് പുലർച്ചെ അഞ്ചു മണിക്ക് ഫാ. തോമസ് കോട്ടൂരിനെയും, ഫാ.ജോസ് പൂതൃക്കയിലിനെയും കണ്ടെന്ന് പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്ക രാജുവിന്‍റെ മൊഴി കോടതി വിശ്വസിക്കരുതെന്ന് പ്രതിഭാഗം വാദിച്ചു. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർക്കെതിരെയുള്ള വിചാരണയാണ് സിബിഐ കോടതിൽ നടക്കുന്നത്. പ്രതിഭാഗ വാദം നാളെയും തുടരും.