തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക മഞ്ജരി വിവാഹിതയായി. ആക്കുളത്ത് വച്ചായിരുന്നു വിവാഹം. മഞ്ജരിയുടെ ബാല്യകാല സുഹൃത്തായ ജെറിൻ ആണ് വരൻ. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും.
മസ്‌കത്തില്‍ ആയിരുന്നു ഇരുവരുടെയും പ്രാഥമിക വിദ്യാഭ്യാസം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാവും വിരുന്ന് സൽകാരം. വ്യാഴാഴ്‌ച രാവിലെയാണ് വിവാഹ വിവരം മഞ്ജരി തന്‍റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.