തിരുവനന്തപുരം:ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന കെ-റയിൽ സംവാദം ഇന്ന് (മെയ് 04) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കും. തിരുവനന്തപുരം പാണക്കാട് ഹാളിലാണ് ബദൽ സംവാദ പരിപാടി. സംവാദത്തില്‍ കെ-റെയില്‍ എംഡി അജിത്ത് കുമാർ പങ്കെടുക്കില്ല.
സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ-റെയിലിന്‍റെ വിശദീകരണം. സംവാദം മോഡറേറ്റ് ചെയ്യുന്നത് മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണനാണെന്നും അതിലൂടെ നിഷ്‌പക്ഷത ഉറപ്പിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ക്ഷണിച്ചിരുന്നത്.