തിരുവനന്തപുരം:ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സിൽവർലൈൻ ബദൽ സംവാദം തുടങ്ങി. മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി രാധാകൃഷ്‌ണൻ ആണ് മോഡറേറ്റർ. പദ്ധതിയെ എതിർക്കുന്നവരുടെ നിരയിൽ അലോക് വർമ്മ, ആർ.വി.ജി മേനോൻ, ശ്രീധർ രാധാകൃഷ്‌ണൻ, ജോസഫ് സി. മാത്യു എന്നിവർ സംസാരിക്കും.
അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ മാത്രമാണുള്ളത്. അതേസമയം കെ-റെയിൽ എം.ഡി വി. അജിത് കുമാർ സംവാദത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ-റെയിലിന്‍റെ വിശദീകരണം.