തിരുവനന്തപുരം :ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്കുനീട്ടി സിൽവർ ലൈൻ പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കത്തിനെതിരെ കെ റെയില്‍ വിരുദ്ധ ജനകീയ സമിതി സെക്രട്ടേറിയറ്റിനുമുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്നും സമരം ചെയ്‌തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ ജനാഭിലാഷം നടപ്പാക്കുകയാണ് വേണ്ടതെന്ന് ഉപവാസ സമരം ഉദ്ഘാടനം ചെയ്‌ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കര്‍ണാടകയിലേക്ക് നീട്ടാനുള്ള നീക്കം ; സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ഉപവാസ സമരം - Silver Line Project
കര്‍ണാടകത്തിലേക്കുനീട്ടി സിൽവർ ലൈൻ വീണ്ടും സജീവമാക്കാനുള്ള പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്നും സമരം ചെയ്‌തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ സമരം

സിൽവർ ലൈൻ പദ്ധതി; സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ഉപവാസ സമരം
സിൽവർ ലൈൻ പദ്ധതി; സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ ഉപവാസ സമരം
വിവിധ സ്ഥലങ്ങളില്‍ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ കുടുംബാഗങ്ങളോടൊപ്പം ഉപവാസ സമരത്തില്‍ പങ്കെടുത്തു. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സിൽവർ ലൈനിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്നും കേരളത്തിലെ ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്തുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിജെപിക്ക് കേരളത്തിലെ കെ-റെയില്‍ വിരുദ്ധ സമരത്തെ പിന്തുണയ്‌ക്കേണ്ടി വന്നതെന്നും ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍ പറഞ്ഞു.