തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് സ്‌പീക്കർക്ക് പരാതി നൽകി ആലുവ എംഎൽഎ അൻവർ സാദത്ത്. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയിൽ തെറ്റായ ഉത്തരം നൽകിയെന്ന് എംഎൽഎ പരാതിയിൽ ആരോപിക്കുന്നു.
സിൽവർ ലൈൻ: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന പരാതിയുമായി അൻവർ സാദത്ത് എംഎൽഎ - മുഖ്യമന്ത്രിക്കെതിരെ അൻവർ സാദത്ത്
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയിൽ തെറ്റായ ഉത്തരം നൽകിയെന്ന് എംഎൽഎ പരാതിയിൽ ആരോപിക്കുന്നു.
സിൽവർ ലൈൻ: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന പരാതിയുമായി അൻവർ സാദത്ത് എംഎൽഎ
പദ്ധതിയുടെ വിശദമായ പദ്ധതിരേഖ സിഡിയിൽ ഉൾപ്പെടുത്തി നൽകിയെന്നാണ് ഒക്‌ടോബർ 27ന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയിട്ടില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു.
Also Read: കൊവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം