തിരുവനന്തപുരം: സിക വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ആനയറയിലെ മൂന്ന് കിലോ മീറ്റർ ചുറ്റളവ് കസ്റ്ററായി തിരിച്ചറിഞ്ഞെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.
രോഗ നിയന്ത്രണത്തിന് ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക കർമ്മ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. അത് നടപ്പാക്കും. അമിതമായ ഭീതി വേണ്ട.എന്നാല്‍ അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ആനയറയില്‍ 3 കി.മീ സിക ക്ലസ്റ്റര്‍ ; ജാഗ്രത വേണമെന്ന് വീണ ജോര്‍ജ് READ MORE:സിക്ക പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച; സംസ്ഥാനത്ത് തുടരുമെന്ന് കേന്ദ്രസംഘം
ജില്ല മെഡിക്കൽ ഓഫിസിൽ പ്രത്യേക കൺട്രോൾ റൂം തുടങ്ങും. വീടിന് പരിസരത്തും വീടിന് ഉള്ളിലും കൊതുക് വളരാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
സിക സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഇതുവരെ 23 പേർക്കാണ് സംസ്ഥാനത്ത് സിക സ്ഥിരീകരിച്ചത്.