തിരുവനന്തപുരം: ഹസ്രത്ത് സന്ദര്‍ശനത്തിനിടെ യുപി പൊലീസ് അറസ്റ്റു ചെയ്‌ത് യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്‍റെ മോചനത്തിന് പിന്തുണ തേടി ഭാര്യ റൈഹാനത്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ടു. സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും കൂടിക്കാഴ്‌ചയ്ക്കു ശേഷം മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്‍മേലുള്ള മോദി സര്‍ക്കാരിന്‍റെ കടന്നു കയറ്റമാണിത്. എത്രയും വേഗം അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സിദ്ദിഖ് കാപ്പന്‍റെ ഭാര്യ മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചു - siddik kappan's wife visited mullappally
സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുല്ലപ്പള്ളി കൂടിക്കാഴ്‌ചക്കു ശേഷം പ്രതികരിച്ചു.
സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് മുല്ലപ്പള്ളിയെ സന്ദർശിച്ചു
ബന്ധുക്കളെ കാണാന്‍ പോലുമനുവദിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളും യുപി പൊലീസ് നിഷേധിച്ചിരിക്കുകയാണെന്ന് സിദ്ദിഖ് കാപ്പന്‍റെ ഭാര്യ പറഞ്ഞു. സിദ്ദിഖ് കാപ്പന്‍ കടുത്ത പ്രമേഹ രോഗിയാണ്. തങ്ങള്‍ക്ക് മറ്റാരുമില്ല. മോചനത്തിന് എല്ലാവരും ഒപ്പമുണ്ടാകണമെന്ന് റൈഹാനത്ത് അഭ്യര്‍ഥിച്ചു.
Last Updated : Nov 9, 2020, 4:11 PM IST