കേരളം

kerala

ETV Bharat / state

ട്രെയിൻ തട്ടി മരിച്ച യുവാവിന്‍റെ മൊബൈൽ മോഷ്‌ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ - മൊബൈല്‍ഫോൺ കവർന്ന് പൊലീസുകാരൻ

ജൂൺ 18ന് കണിയാപുരത്ത് ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്‍റെ ഫോണാണ് ജ്യോതി തട്ടിയെടുത്ത് ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചത്

എസ്.ഐക്ക് സസ്പെൻഷൻ  സസ്പെൻഷൻ  ട്രെയിൻ തട്ടി മരിച്ചു  മൊബൈൽ ഫോൺ മോഷ്‌ടിച്ച എസ്.ഐയ്ക്ക് സസ്പെൻഷൻ  SI suspended  SI  stealing mobile phone  train accident
ട്രെയിൻ തട്ടി മരിച്ച യുവാവിന്‍റെ മൊബൈൽ ഫോൺ മോഷ്‌ടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ

By

Published : Oct 9, 2021, 1:17 PM IST

Updated : Oct 9, 2021, 2:50 PM IST

തിരുവനന്തപുരം : ട്രെയിൻ തട്ടി മരിച്ച യുവാവിന്‍റെ മൊബൈൽ ഫോൺ മോഷ്‌ടിച്ച എസ്.ഐയ്ക്ക് സസ്പെൻഷൻ. മംഗലപുരം സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന ജ്യോതി സുധാകറിനാണ് സസ്പെൻഷൻ. നിലവിൽ ചാത്തന്നൂർ എസ്.ഐയാണ് ഇയാള്‍.

ജൂൺ 18ന് കണിയാപുരം സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്‍റെ ഫോണാണ് ജ്യോതി തട്ടിയെടുത്ത് ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥലം മാറി വന്ന എസ്.ഐ ജൂലൈയിൽ ചാത്തന്നൂരിലേക്ക് ട്രാന്‍സ്‌ഫറായി.

യുവാവിന്‍റെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ മൊബൈൽ ഫോൺ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മംഗലപുരം പൊലീസിൽ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

Also Read: തുടര്‍ച്ചയായ പത്താംദിവസം ; ഇന്ധനവിലയിൽ ഇന്നും വർധനവ്

ഐഎംഐഇ നമ്പർ പ്രകാരം സൈബർ സെൽ അന്വേഷണം നടത്തിയപ്പോള്‍ ചാത്തന്നൂർ എസ്.ഐ യുടെ ഒഫിഷ്യൽ സിം ഇട്ട് ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി.

മരിച്ചയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഇൻക്വസ്റ്റ് നടപടി സമയത്ത് എസ്.ഐ എടുക്കയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. തുടർന്നാണ് ഡിഐജി എസ്.ഐയെ സസ്പെന്‍റ് ചെയ്‌ത് ഉത്തരവിറക്കിയത്.

Last Updated : Oct 9, 2021, 2:50 PM IST

ABOUT THE AUTHOR

...view details