തിരുവനന്തപുരം: വാഹന പരിശോധനയില്‍ കർശന മാർഗ നിർദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരിശോധനക്ക് ലാത്തി ഉപയോഗിക്കരുത്. വാഹനങ്ങള്‍ നിര്‍ത്താതെ പോയാല്‍ പിന്തുടര്‍ന്നുള്ള പരിശോധന വേണ്ട. എല്ലാ പരിശോധനകളും ക്യാമറകളില്‍ പകര്‍ത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. എസ്ഐയുടെ നേതൃത്വത്തില്‍ മാത്രമേ വാഹന പരിശോധന പാടുള്ളൂ. വളവിലും തിരിവിലും ഒളിച്ച് നിന്നുള്ള പരിശോധനകൾ വേണ്ടെന്നും റോഡില്‍ കയറി കൈകാണിക്കരുതെന്നും നിര്‍ദേശമുണ്ട്.
വാഹന പരിശോധന ഇനി എസ്ഐയുടെ നേതൃത്വത്തിൽ; മാർഗ നിർദേശങ്ങളുമായി ഡിജിപി - trivandrum news updates
കൊല്ലം കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തി എറിഞ്ഞു വീഴ്ത്തിയ സംഭവത്തിന്‍റെയും ഇന്നു മുതല്‍ ഹെല്‍മറ്റ് പരിശോധന ശക്തമാക്കുന്നതിന്‍റെയും ഭാഗമായാണ് ഡിജിപിയുടെ നിര്‍ദേശങ്ങള്‍
വാഹന പരിശോധന ഇനി എസ്ഐയുടെ നേതൃത്വത്തിൽ; പരിശോധന ദൃശ്യങ്ങൾ പകർത്തണം: മാർഗ നിർദ്ദേശങ്ങളുമായി ഡിജിപി
വാഹന പരിശോധനയ്ക്കിടെ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവിമാരാകും ഉത്തരവാദിയെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കുന്നു. കൊല്ലം കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തി എറിഞ്ഞു വീഴ്ത്തിയ സംഭവത്തിന്‍റെയും ഇന്നു മുതല്‍ ഹെല്‍മറ്റ് പരിശോധന ശക്തമാക്കുന്നതിന്‍റെയും ഭാഗമായാണ് ഡിജിപിയുടെ നിര്‍ദേശങ്ങള്‍.