തിരുവനന്തപുരം: കേരള പൊലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്.ഐ കസ്റ്റഡിയിൽ. വെടിയുണ്ടകൾ കാണാതായ സമയത്ത് പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ആയുധങ്ങളുടെ ചുമതയുണ്ടായിരുന്ന എസ്.ഐയാണ് കസ്റ്റഡിയിലായത്. കേസിൽ ഒമ്പതാം പ്രതിയായ എസ്.ഐയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്‌ഐ കസ്റ്റഡിയിൽ - വെടിയുണ്ടകൾ കാണാതായ സംഭവം
കേസിൽ ഒമ്പതാം പ്രതിയായ എസ്.ഐയെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്
എസ്‌ഐ
വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ 11 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സി.എ.ജിയുടെ കണ്ടെത്തലിലും ആഭ്യന്തര വകുപ്പിന്‍റെ പരിശോധനയിലും വെടിയുണ്ടകളുടെ എണ്ണം സംബന്ധിച്ച് വൈരുദ്ധ്യമുള്ളതിനാൽ ക്രൈംബ്രാഞ്ച് ഇവ നേരിട്ടു പരിശോധിക്കും. നേരത്തെ തോക്കുകൾ പരിശോധിച്ചതിന് സമാനമായി പരിശോധന നടത്താനാണ് തീരുമാനം.