കേരളം

kerala

ETV Bharat / state

കനത്ത മഴ; തിരുവനന്തപുരത്ത് ഡാമുകൾ തുറന്നു - peppara

നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നു

ജില്ലയിലെ ഡാമുകൾ തുറന്നു  കനത്ത മഴ  തിരുവനന്തപുരം മഴ  തിരുവനന്തപുരത്തെ ഡാമുകൾ  നെയ്യാർ ഡാം  അരുവിക്കര ഡാം  പേപ്പാറ ഡാം  Shutters of dams in Thiruvananthapuram  Thiruvananthapuram dam shutter  water level increased tvm  kerala rain upadates  neyyar  peppara  aruvikkara
ഡാമുകൾ തുറന്നു

By

Published : Aug 9, 2020, 9:59 AM IST

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരത്തെ ഡാമുകൾ തുറന്നു. നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകൾ 25 സെന്‍റിമീറ്റർ വീതം തുറന്നു. പതിനൊന്ന് മണിയോടെ എല്ലാ ഷട്ടറുകളും 10 സെന്‍റിമീറ്റർ വീതം ഉയർത്തും.

അരുവിക്കര ഡാമിന്‍റെ രണ്ടാമത്തെ ഷട്ടർ 50 സെന്‍റിമീറ്ററും മൂന്നാമത്തെ ഷട്ടർ 100 സെന്‍റിമീറ്ററും നാലാമത്തെ ഷട്ടർ 50 സെന്‍റിമീറ്ററും ഉയർത്തിയിട്ടുണ്ട്. പേപ്പാറ ഡാമിന്‍റെ രണ്ടും മൂന്നും ഷട്ടറുകൾ 15 സെന്‍റിമീറ്റർ വീതവും ഉയർത്തിയിരിക്കുകയാണ്. കനത്ത മഴയിൽ ശനിയാഴ്‌ച വരെ ജില്ലയിൽ 198 വീടുകൾ ഭാഗികമായും 37 വീടുകൾ പൂർണമായും തകർന്നു. വിവിധ ഭാഗങ്ങളിലുള്ള ഏഴ് ക്യാമ്പുകളിലായി 153 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ABOUT THE AUTHOR

...view details