തിരുവനന്തപുരം:ഇടതുപക്ഷ സഹയാത്രികനായിരുന്ന നടൻ തിലകനെ സർക്കാർ ഉൾപ്പെടെ അവഗണിക്കുകയായിരുന്നുവെന്ന് മകൻ ഷോബി തിലകൻ. പത്ത് സംസ്ഥാന അവാർഡുകളും മൂന്ന് ദേശീയ അവാർഡുകളും കരസ്ഥമാക്കിയ തിലകന് സ്‌മാരകം പോലും പണിയാൻ അധികൃതർ തയാറാകാത്തതിൽ ദുഃഖമുണ്ടെന്നും ഷോബി പറഞ്ഞു.
സർക്കാർ അച്ഛനെ അവഗണിക്കുന്നു; തിലകന് സ്‌മാരകം പണിയാത്തതിൽ ദുഃഖമുണ്ടെന്ന് മകൻ ഷോബി തിലകൻ - കിരീടം സിനിമയുടെ 34 ആം വാർഷികം
കിരീടം സിനിമയുടെ 34-ാം വാർഷിക ചടങ്ങിൽ പങ്കെടുക്കവേയാണ് സർക്കാരിനെ വിമർശിച്ചുകൊണ്ട് നടൻ ഷോബി തിലകൻ സംസാരിച്ചത്.
ഇടതുസർക്കാർ അച്ഛനെ അവഗണിക്കുന്നു; തിലകന് സ്‌മാരകം പണിയാത്തതിൽ ദുഃഖമുണ്ടെന്ന് മകൻ ഷോബി തിലകൻ
ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തേകിയ നാടകങ്ങൾക്കും, കഥാപാത്രങ്ങൾക്കും ജീവൻ നൽകിയ അതുല്യ കലാകാരനെ സർക്കാർ ഉൾപ്പെടെ അവഗണിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളയാണിയിൽ കിരീടം സിനിമയുടെ 34-ാം വാർഷിക ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ഷോബി.
ജാലകം എന്ന സാംസ്‌കാരിക സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ എം.പി രവീന്ദ്രൻ, കോവളം എം.എൽ.എ എം വിൻസെന്‍റ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
TAGGED:
സർക്കാരിനെതിരെ ഷോബി തിലകൻ