കേരളം

kerala

ETV Bharat / state

വിജയ പ്രതീക്ഷയില്‍ ശോഭ സുരേന്ദ്രന്‍ - LOK SABHA ELECTION

എതിരാളികൾ ശക്തമാണെങ്കിലും വിജയം ഉറപ്പാണെന്ന് ശോഭ സുരേന്ദ്രൻ.

ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയമുറപ്പിച്ച് ശോഭാ സുരേന്ദ്രൻ

By

Published : Apr 10, 2019, 4:34 PM IST

Updated : Apr 10, 2019, 6:31 PM IST

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശോഭാസുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആവേശത്തിൽ. മണ്ഡലത്തിലെ എല്ലായിടത്തും ഓടിയെത്തി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ് സ്ഥാനാർഥി. പ്രചാരണം ആരംഭിച്ചത് വൈകിയാണെങ്കിലും മറ്റു മുന്നണി സ്ഥാനാർഥികൾക്ക് ഒപ്പത്തിനൊപ്പം തന്നെയാണ് ശോഭ സുരേന്ദ്രനും. എല്ലാ സ്വീകരണ സ്ഥലങ്ങളിലും പര്യടനങ്ങളിലും വൻ സ്ത്രീ പങ്കാളിത്തമാണ് മണ്ഡലത്തിലുള്ളത്. എതിരാളികൾ ശക്തമാണെങ്കിലും വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസത്തിലാണ് ശോഭാ സുരേന്ദ്രൻ.

പൊതുവേദികളിൽ ഉയർത്തിക്കാട്ടുന്നില്ലെങ്കിലും ഹൈന്ദവ സമൂഹത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ ശബരിമല വിഷയം വോട്ടായി മാറും എന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം.

വിജയ പ്രതീക്ഷയില്‍ ശോഭാ സുരേന്ദ്രൻ
Last Updated : Apr 10, 2019, 6:31 PM IST

ABOUT THE AUTHOR

...view details