തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല നിയമ പഠന വകുപ്പ് മേധാവിയായ ഡോ ഷീന ഷുക്കൂറിന്‍റെ പിഎച്ച്ഡി പ്രബന്ധങ്ങൾക്ക് പുറമേ ലേഖനങ്ങളും കോപ്പിയടിയാണെന്നതിന്‍റെ രേഖകള്‍ പുറത്ത്. ഗവേഷണ ജേണലുകളിൽ പ്രസിദ്ധീകരിച്ച യൂണിഫോം സിവിൽ കോഡ്- ദ നാഷൻ അൺമെറ്റ്, ഹൈ ഇൻസിഡന്‍റ് ഓഫ് റേപ്പ് എന്നീ ലേഖനങ്ങളിലാണ് കോപ്പിയടി കണ്ടെത്തിയത്. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയാണ് ഗവേഷണ ജേണലുകളിൽ പ്രസിദ്ധീകരിച്ച ഈ ലേഖനകളും കോപ്പിയടിച്ചതാണെന്നതിന്‍റെ തെളിവുകള്‍ പുറത്ത് വിട്ടത്.
ലേഖനങ്ങളിൽ സുപ്രീം കോടതി വിധിയെ സ്വന്തം കണ്ടെത്തലായും ഷീന ഷുക്കൂർ എഴുതി ചേർത്തിട്ടുണ്ട്. യൂണിഫോം സിവിൽ കോഡ്- ദ നാഷൻ അൺമെറ്റ് എന്ന ലേഖനത്തില്‍ 87 ശതമാനവും ഹൈ ഇൻസിഡന്‍റ് ഓഫ് റേപ്പ് എന്ന ലേഖനത്തിൽ 82 ശതമാനവും കോപ്പിയടി കണ്ടത്തിയിട്ടുണ്ട്. ഹൈ ഇൻസിഡന്‍റ് ഓഫ് എന്ന ലേഖനത്തിൽ സ്വന്തം കണ്ടെത്തലായി സുപ്രീംകോടതിയുടെ 2003 നവംബറിലെ കർണാടക സ്റ്റേറ്റ് - പുട്ടാരാജ വിധിയും അതേ പടി പകർത്തിയിട്ടുണ്ട്. പ്രബന്ധത്തിൽ മേൽ അന്വേഷണം പൂർത്തിയാകുന്നത് വരെ മുഴുവന്‍ ഔദ്യോഗിക പദവികളിൽ നിന്നും ഷീന ഷുക്കൂറിനെ മാറ്റണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി കണ്ണൂർ വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2009ലാണ് ഷീന ഷുക്കൂർ തമിഴ്‌നാട് അംബേദ്‌കര്‍ സർവകലാശാലയിൽ നിന്നും "കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്‌ലിം കുടുംബ നിയമത്തിന്‍റെ സാധുതയും പ്രയോഗവും '' എന്ന വിഷയത്തിൽ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയത്. എന്നാൽ യുജിസി ചട്ടങ്ങളെല്ലാം ലംഘിച്ചാണ് പിഎച്ച്ഡി കരസ്ഥമാക്കിയതെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. യുജിസി ചട്ടം ലംഘിച്ച് രണ്ട് വർഷം മാത്രം ഗവേഷണം നടത്തുകയും ഡോക്‌ടറേറ്റ് ബിരുദം ഇല്ലാത്ത ജസ്റ്റിസ് ഗഫൂറിന്‍റെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയതെന്നുമായിരുന്നു ആരോപണം. പ്രബദ്ധത്തിൽ 60 ശതമാനത്തോളമാണ് കോപ്പിയടിച്ച ഭാഗങ്ങളുണ്ട് ഷീന ഷുക്കൂറിന്‍റെ പിഎച്ച്ഡി ബിരുദത്തില്‍ എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരുന്നത്.
More read:ഷീന ഷുക്കൂറിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ കോപ്പിയടി; വിവാദത്തിലായി എംജി മുന്‍ പ്രൊ വിസി