തിരുവനന്തപുരം:എഐസിസി പ്രസിഡന്‍റായി മത്സരിക്കാന്‍ ശശി തരൂരിന് യോഗ്യതയുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അതുകൊണ്ട് തന്നെ മത്സരിക്കാൻ തരൂരിന് അവകാശമുണ്ട്.
എഐസിസി പ്രസിഡന്‍റായി മത്സരിക്കാന്‍ ശശി തരൂർ യോഗ്യൻ: കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം അതിനുള്ള സ്വാതന്ത്ര്യമുണ്ട്. അത് തരൂരിനുമുണ്ട് സുധാകരനുമുണ്ട്. ആരുടേയും നോമിനേഷൻ പാർട്ടി തള്ളില്ലെന്നും കെ സുധാകരൻ പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ ഇതിന് പരിഹാരം കാണും. ആര്‍ക്ക് കൂടുതല്‍ വോട്ട് കിട്ടുന്നുവോ അയാള്‍ വിജയിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ലോകായുക്ത നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടരുതെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
Also read: ഇന്നത്തെ കോണ്‍ഗ്രസ് മേല്‍വിലാസമില്ലാത്ത കവര്‍ പോലെ ; അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ തരൂരിന്‍റെ ലേഖനം