കേരളം

kerala

ETV Bharat / state

'കേന്ദ്രത്തിന്‍റെ വന്ദേഭാരത് കെ-റെയിലിന് ബദലായേക്കും'; നിലപാട് മാറ്റി തരൂർ

നേരത്തേ സംസ്ഥാന സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ചതിനാൽ കോൺഗ്രസിൽ നിന്നും ശശി തരൂർ വിമർശനം നേരിട്ടിരുന്നു

Congress MP Shashi Tharoor on Vande Bharat project  Congress leader Shashi Tharoor on centres Vande Bharat train services project  വന്ദേഭാരത് പദ്ധതിയിൽ ശശി തരൂർ  കേന്ദ്രസർക്കാരിന്‍റെ വന്ദേഭാരത് ട്രെയിൻ സർവീസ് പദ്ധതി  കേന്ദ്രത്തിന്‍റെ വന്ദേഭാരത് കെ റെയിലിന് ബദൽ എന്ന് തരൂർ  കെ റെയിൽ പദ്ധതിയിൽ നിലപാട് മാറ്റി തരൂർ  കോൺഗ്രസ് എംപി ശശി തരൂർ
'കേന്ദ്രത്തിന്‍റെ വന്ദേഭാരത് കെ-റെയിലിന് ബദലായേക്കും'; നിലപാട് മാറ്റി തരൂർ

By

Published : Feb 2, 2022, 9:17 PM IST

തിരുവനന്തപുരം:കേന്ദ്രത്തിന്‍റെ 'വന്ദേഭാരത്' പദ്ധതിയെ അനുകൂലിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വന്ദേഭാരത് ട്രെയിൻ സർവീസുകൾ കെ-റെയിലിന് ബദലായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ സംസ്ഥാന സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതിയെ പിന്തുണച്ചതിനാൽ കോൺഗ്രസിൽ നിന്നും അദ്ദേഹം വിമർശനം നേരിട്ടിരുന്നു. എന്നാലിപ്പോൾ അതേ എൽഡിഎഫ് അനുകൂല നിലപാടിനെ തിരുത്തിക്കുറിക്കുന്നതാണ് തരൂരിന്‍റെ നിലവിലെ അഭിപ്രായം.

മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള യൂണിയൻ ബജറ്റ് പ്രഖ്യാപനം കോടികളുടെ സെമി ഹൈസ്‌പീഡ് സംരംഭത്തിന് ബദലായി മാറിയേക്കുമെന്നും ഇതിൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ:Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ

ABOUT THE AUTHOR

...view details