കേരളം

kerala

ETV Bharat / state

അപകീർത്തി കേസ്: കോടതിയിൽ ഹാജരാകാതെ ശശി തരൂർ എം.പി - ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിലൂടെയാണ് ശശി തരൂര്‍

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിലൂടെ നായർ സ്‌ത്രീകളെ അപമാനിച്ചെന്ന കേസിൽ കോടതയിൽ ഹജരാകാതെ ശശി തരൂർ.

Shashi Tharoor not appearing in Nair Women defamation case  കോടതയിൽ ഹജരാകാതെ ശശി തരൂർ  ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിലൂടെയാണ് ശശി തരൂര്‍  Shashi Tharoor's defamatory statement against Nair women
അപകീർത്തി കേസ്: കോടതയിൽ ഹജരാകാതെ ശശി തരൂർ എം.പി

By

Published : Dec 16, 2021, 6:58 AM IST

Updated : Dec 16, 2021, 11:03 AM IST

തിരുവനന്തപുരം:നായര്‍ സ്‌ത്രീകളെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാകാതെ ശശി തരൂര്‍ എം.പി. 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിലൂടെയാണ് ശശി തരൂര്‍ നായർ സ്‌ത്രീകളെ അപമാനിച്ചതെന്നാണ് ആരോപണം.

കേസ് കോടതി പരിഗണിച്ചപ്പോൾ ശശി തരൂർ എം.പിയോ അഭിഭാഷകനോ കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്ന് കോടതി, പ്രതിക്കെതിരെ വാറണ്ട് ഉത്തരവ് ചെയ്യാതെ, കേസ് പരിഗണിക്കുന്നത് ജനുവരി 27 ലേയ്ക്ക് മാറ്റി. തിരുവനന്തപുരം അഡി.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മജിസ്‌ട്രേറ്റ് വിവീജയാണ് കേസ് പരിഗണിക്കുന്നത്.

Shashi Tharoor's defamatory statement against Nair women : 'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിൽ നായർ സ്‌ത്രീകൾക്കെതിരെ നടത്തിയ മോശമായ പരാമർശത്തിനെതിരെ നൽകിയ പരാതിയിയിൽ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു. 2019ൽ സന്ധ്യ ശ്രീകുമാർ നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി നേരിട്ട് കേസ് എടുത്തത്.

'ദി ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന പുസ്‌തകത്തിലെ 85ാം പേജിലാണ് നായർ സമുദായത്തിൽപ്പെട്ട സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിൽ അദ്ദേഹം പരാമർശങ്ങൾ നടത്തിയത്. ഈ പുസ്‌തകം ഇപ്പോഴും വിപണിയിൽ പ്രചാരമുള്ളതാണെന്നും അതു കൊണ്ട് ഇത് നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു.

Also Read : ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി: രേഖാമൂലം ഉറപ്പു ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ

Last Updated : Dec 16, 2021, 11:03 AM IST

ABOUT THE AUTHOR

...view details