തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപി ദുര്‍ബലമെന്ന് ശശി തരൂര്‍ എം.പി. എന്നാല്‍ ആരുടെയും ശക്തി കുറച്ച് കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇനി സജീവമായി ഉണ്ടാകുമെന്നും ശശി തരൂർ പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നത് കൊണ്ടാണ് നേരത്തെ എത്താൻ കഴിയാത്തത്. രാഷ്‌ട്രീയ കാരണങ്ങളോ പിണക്കമോ പരിഭവമോ അല്ല മണ്ഡലത്തില്‍ നിന്നും വിട്ടുനിന്നതിനു കാരണം. ബിജെപിയെ സഹായിക്കാൻ താന്‍ മണ്ഡലത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നത് വ്യാജ പ്രചരണമാണെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ ബിജെപി ദുര്‍ബലമെന്ന് ശശി തരൂര്‍ എംപി - വട്ടിയൂര്‍ക്കാവില്‍ ബിജെപി ദുര്‍ബലമെന്ന് ശശി തരൂര്‍ എംപി
മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നത് കൊണ്ടാണ് നേരത്തെ വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എത്താൻ കഴിയാതിരുന്നതെന്നും ശശി തരൂര്‍.

ശശി തരൂര്‍ എംപി
വട്ടിയൂര്‍ക്കാവില്‍ ബിജെപി ദുര്‍ബലമെന്ന് ശശി തരൂര്‍ എംപി
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിയെ കുറിച്ച് ചിന്തിക്കാനാകില്ല. ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്ന കാലം മാറണമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated : Oct 6, 2019, 2:00 PM IST