കേരളം

kerala

ETV Bharat / state

വട്ടിയൂര്‍ക്കാവില്‍ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും; ശശി തരൂര്‍ - BJP will fail

വട്ടിയൂർക്കാവിൽ ബിജെപിക്കാർ വോട്ടു ചെയ്യാനെത്തിയിട്ടില്ലെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ശശി തരൂര്‍ എംപി.

ബിജെപിയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി

By

Published : Oct 22, 2019, 7:17 PM IST

Updated : Oct 22, 2019, 7:37 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപിക്കാർ വോട്ടു ചെയ്യാനെത്തിയിട്ടില്ലെന്ന് ശശി തരൂർ എംപി. വോട്ട് തിരിമറിയെപ്പറ്റി അറിയില്ല. എന്നാൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾ കാര്യമായെടുക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ഏകീകൃത സ്വഭാവമുള്ള വോട്ടർമാരുടെ മനസ്സറിയാൻ അഞ്ഞൂറോ ആയിരമോ ആളുകളോട് ചോദിച്ചാൽ മതിയാകും. ഇത് ഇന്ത്യൻ സാഹചര്യത്തിൽ ഫലപ്രദമല്ല. രാജ്യത്ത് നിലവിലുള്ള എക്സിറ്റ് പോളുകൾ മിക്കപ്പോഴും തെറ്റിപ്പോകുന്നത് അതുകൊണ്ടാണ്. വട്ടിയൂർക്കാവിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ശശി തരൂർ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും
Last Updated : Oct 22, 2019, 7:37 PM IST

ABOUT THE AUTHOR

...view details