തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജ് കൊലപാതക കേസിലെ പ്രതിയായ ഗ്രീഷ്‌മയുടെ മാതാപിതാക്കളും അമ്മാവനും അടക്കം നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫിസിലാണ് മൊഴിയെടുക്കുന്നത്.
ബന്ധുവായ യുവതിയും ഗ്രീഷ്മയുടെ സഹോദരനുമാണ് പൊലീസ് ചോദ്യം ചെയ്യുന്ന മറ്റുരണ്ടുപേര്‍. അതിനിടെ ഇന്നലെ രാത്രി ഗ്രീഷ്മയുടെ വീടിനുനേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി തന്നെ ഇവരെ പൊലീസ് ഇവിടെ നിന്നും കൊണ്ടുപോയിരുന്നു. ഗ്രീഷ്മമയുടെ മൊഴിയും ഷാരോണിന്‍റെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണവും വ്യത്യസ്തമാണ്. ഇതിലെ വൈരുധ്യം പൊലീസ് ചോദിച്ചറിയും.