തിരുവനന്തപുരം: ഷാരോൺ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ ജെ ജോൺസണെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റം.
ഷാരോൺ വധ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം - ക്രൈം ബ്രാഞ്ച്
റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ ജെ ജോൺസണെയാണ് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് മാറ്റിയത്
ഷാരോൺ വധ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
കേസിന്‍റെ അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന നിയമോപദേശത്തിന് പിന്നാലെയാണ് ജോൺസണെ സ്ഥലം മാറ്റിയിരിക്കുന്നത്. ഷാരോൺ വധ കേസിൽ ലോക്കൽ പൊലീസ് വീഴ്‌ച വന്നു എന്ന വിമർശനം ഉയർന്നതോടെയാണ് അന്വേഷണം ജോൺസണിന്‍റെ നേതൃത്വത്തിലുള്ള ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം ഏറ്റെടുത്ത പിറ്റേ ദിവസമാണ് പ്രതിയായ ഗ്രീഷ്‌മയെ ചോദ്യം ചെയ്‌തതും കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്തു വന്നതും.
Also Read: ഷാരോൺ വധക്കേസ്: അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം