തിരുവനന്തപുരം:വർക്കലയിൽ കൂറ്റൻ സ്രാവുകൾ മത്സ്യബന്ധന വലയിൽ കുരുങ്ങി. ഇടവ കാപ്പിൽ സ്വദേശിയായ മുല്ലാക്കയുടെ ഉടമസ്ഥതയിലുള്ള ആലുംമൂട്ട് തങ്ങൾ എന്ന വള്ളത്തിലെ വലയിലാണ് സ്രാവുകൾ കുടുങ്ങിയത്. വ്യാഴാഴ്‌ചയാണ് ഇടവയിലെ കാപ്പിൽ കടപ്പുറത്ത് സ്രാവുകള്‍ വലയില്‍ കുടുങ്ങിയത്.
കാപ്പില്‍ തീരത്ത് വലയില്‍ കുടുങ്ങിയത് കൊമ്പന്‍ സ്രാവുകള്‍
ആയിരത്തിലധികം കിലോ തൂക്കം വരുന്ന അഞ്ച് മീറ്ററോളം നീളമുള്ള ഒരു സ്രാവ് വല വട്ടത്തിനകത്തുനിന്നും ഉയർന്നു ചാടി രക്ഷപ്പെട്ടു
മീൻപിടിക്കാനായി തീരത്ത് നിന്നും അമ്പത് കിലോമീറ്ററോളം ഉള്ളിൽ ആഴക്കടലിൽ വിരിച്ച വലയിലാണ് രാവിലെ ഒൻപതോടെ കൂറ്റൻ സ്രാവുകൾ കുടുങ്ങിയത്. മൂന്നര മീറ്ററോളം നീളവും അഞ്ഞൂറിലധികം കിലോ തൂക്കവും തോന്നിപ്പിക്കുന്ന കൊമ്പനെയാണ് കരയ്ക്കടുപ്പിച്ചത്. എന്നാൽ ആയിരത്തിലധികം കിലോ തൂക്കം തോന്നിപ്പിക്കുന്നതും അഞ്ച് മീറ്ററോളം നീളമുള്ളതുമായ മറ്റൊരു കൊമ്പൻ വല വട്ടത്തിനകത്തുനിന്നും ഉയർന്നു ചാടി രക്ഷപ്പെട്ടു. മത്സ്യബന്ധന തൊഴിലാളികൾ വല കരയ്‌ക്കടുപ്പിച്ച ശേഷം സ്രാവിനെ തിരിക കടലിലേക്ക് വിട്ടു. വലയിൽ കുടുങ്ങി കരയിലെത്തിയ കൊമ്പന്‍ സ്രാവ് നാട്ടുകാര്‍ക്കും കൗതുകമായി.