തിരുവനന്തപുരം :പീഡനശ്രമം എതിർത്തതിലുള്ള വിരോധം കാരണം കടയ്ക്കാവൂർ കുടവൂർക്കോണം കോടിയ്ക്കകത്ത് വീട്ടിൽ ശാരദയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ വിചാരണ പൂർത്തിയായി. അന്തിമ വാദം വ്യാഴാഴ്‌ച ആരംഭിക്കും.
കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പൂപ്പൻനട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്‌ഠനാണ് (35) കേസിലെ പ്രതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ പരിഗണിക്കുന്നത്.
പീഡനശ്രമം എതിർത്തതിനെ തുടർന്ന് കൊലപാതകം
2016 ഡിസംബർ ഒമ്പതിനാണ് സംഭവം. ശാരദ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പ്രതിയായ മണികണ്‌ഠൻ ശാരദയുടെ അയൽവാസിയായിരുന്നു. സംഭവ ദിവസം രാത്രി ഒമ്പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു.
Also Read:മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും വീട്ടിൽ നിന്ന് അടിച്ചിറക്കി; ഭർത്താവ് പിടിയിൽ