കേരളം

kerala

ETV Bharat / state

ശംഖുമുഖം - വിമാനത്താവളം റോഡിന് പുനർജന്മം; നവീകരണം അവസാന ഘട്ടത്തിൽ - Shankhumukham road Renovation work is in the final stages

രണ്ട് വർഷത്തോളമായി തകർന്നു കിടന്നിരുന്ന റോഡിനാണ് ഇപ്പോൾ ശാപമോക്ഷം ലഭിച്ചിരിക്കുന്നത്.

Trivandrum Shankhumukham Airport road Innovation in progress  ശംഖുമുഖം വിമാനത്താവളം റോഡ് നവീകരണം  ശംഖുമുഖം റോഡിന് പുനർജന്മം  തിരുവനന്തപുരം എയർപോർട്ട് റോഡ് നവീകരണം അവസാന ഘട്ടത്തിൽ  ശംഖുമുഖം റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ  Shankhumukham road Renovation work is in the final stages  ശംഖുമുഖം ബീച്ച് റോഡ്
ശംഖുമുഖം - വിമാനത്താവളം റോഡിന് പുനർജന്മം; നവീകരണം അവസാന ഘട്ടത്തിൽ

By

Published : Mar 12, 2022, 8:00 AM IST

തിരുവനന്തപുരം: ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് നാശോന്മുഖമായ ശംഖുമുഖം - വിമാനത്താവളം റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. രണ്ട് വർഷത്തോളമായി തകർന്നു കിടന്നിരുന്ന റോഡിനാണ് ഇപ്പോൾ ശാപമോക്ഷം ലഭിച്ചിരിക്കുന്നത്. മാർച്ച് ഒന്ന് മുതലാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സഹകരണ സൊസൈറ്റിയുടെയും, ട്രിവാൻട്രം റോഡ് ഡെവലപ്മെൻ്റ് കമ്പനി ലിമിറ്റഡിൻ്റെയും നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 10 ദിവസം പിന്നിട്ടു. 80 ശതമാനം ജോലികളും പൂർത്തിയായി. ടാറിങ് ആണ് ഇനി അവശേഷിക്കുന്നത്. ഓടയുടെ നിർമാണവും, റോഡിന് ഇരുവശത്തെ നടപ്പാതയുടെ നിർമാണവും ടാറിങ്ങിന് ശേഷം ആരംഭിക്കും. ഈ മാസം പകുതിയോടെ റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്നും ട്രിവാൻട്രം റോഡ് ഡെവലപ്മെൻ്റ് കമ്പനി ലിമിറ്റഡ് അധികൃതർ പറഞ്ഞു.

ശംഖുമുഖം - വിമാനത്താവളം റോഡിന് പുനർജന്മം; നവീകരണം അവസാന ഘട്ടത്തിൽ

ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് ഡയഫ്രം വാൾ നിർമിക്കുന്നത്. ഇതിൻ്റെ നിർമാണവും പൂർത്തിയായി. ഡയഫ്രം വാളിൻ്റെ മുൻവശത്തുള്ള കല്ലുകെട്ടിൻ്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 95 ശതമാനം ജോലികളും പൂർത്തിയായി. ഒരു മാസത്തിനകം അവശേഷിക്കുന്ന ജോലികളും പൂർത്തിയാകും. കോൺക്രീറ്റ് ഭിത്തിയെ മണ്ണിലേക്ക് വലിച്ചു നിർത്തുന്ന ആങ്കറിങിന് പി.ഡബ്ല്യു.ഡിയുടെ അനുമതി ലഭിച്ചാൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി സൈറ്റ് എൻജിനീയർ സുകൃത് പറഞ്ഞു.

അതേസമയം റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശംഖുമുഖം - വിമാനത്താവളം റോഡ് അടച്ചിരിക്കുകയാണ്. നാല് ദിവസമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും വലഞ്ഞു. ശംഖുമുഖത്ത് നിന്ന് യാത്രക്കാർ വള്ളക്കടവ് വഴി പോകേണ്ട അവസ്ഥയാണ്. ഈ മാസം 15ഓടെ റോഡ് തുറന്ന് നൽകാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിലവിൽ പുരോഗമിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ ശംഖുമുഖം റോഡിൻ്റെ മുഖച്ഛായ തന്നെ മാറും.

ALSO READ:IFFK 2022 | പ്രദർശനത്തിന് 26 മലയാള ചിത്രങ്ങൾ ; മറഞ്ഞവര്‍ക്ക് ആദരമര്‍പ്പിക്കും

ABOUT THE AUTHOR

...view details