കേരളം

kerala

ETV Bharat / state

ഷഹ്നയുടെ ആത്മഹത്യ; പൊലീസ് സ്റ്റേഷന് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം - suicide Case

Shahna suicide Case : ഷഹ്നയുടെ ആത്മഹത്യക്ക് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി വീട്ടിലേക്ക് പോയത്.

Shahna suicide Case  ഷഹ്നയുടെ ആത്മഹത്യ  മൃതദേഹവുമായി പ്രതിഷേധം  ബന്ധുക്കളുടെ പ്രതിഷേധം  പ്രതിഷേധം  ആത്മഹത്യയിൽ പ്രതിഷേധം  Shahna suicide  Relatives protest  protest with dead body  police station potest  Shahna releatives protest  suicide Case  ആത്മഹത്യ
Shahna suicide Case

By ETV Bharat Kerala Team

Published : Dec 27, 2023, 6:09 PM IST

ഷഹ്നയുടെ ആത്മഹത്യയിൽ പ്രതിഷേധവുമായി ബന്ധുക്കൾ

തിരുവനന്തപുരം:തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്ത് ഷഹ്നയുടെ (23) ആത്മഹത്യയിൽ കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളുടെ പ്രതിഷേധം. ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിലാണ് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചത്. ഷഹ്നയുടെ പിതൃ സഹോദരി ഷൈല, ഒപ്പം ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു (Shahna suicide Case Relatives protest with dead body in front of police station).

ഭർതൃവീട്ടിലെ പീഡനങ്ങളെ തുടർന്ന് മനംനൊന്താണ് ഷഹ്ന ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഷഹ്നയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസിൽ നിന്നും ഉറപ്പ് ലഭിക്കാതെ മടങ്ങിപ്പോകില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. അതേസമയം തെളിവുകളും മൊഴികളും ശേഖരിക്കുകയാണെന്നും ഷഹ്നയുടെ ആത്മഹത്യക്ക് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയതോടെയാണ് ഇവർ മൃതദേഹവുമായി വീട്ടിലേക്ക് പോയത്.

വണ്ടിത്തടം ക്രൈസ്റ്റ് നഗർ റോഡിൽ വാറുവിള പുത്തൻ വീട് ഷഹ്ന മൻസിലിൽ ഷാജഹാന്‍റെയും സുൽഫത്തിന്‍റെയും മകൾ ഷഹ്ന ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന ഷഹ്ന, ഒന്നര വയസുള്ള തന്‍റെ കുഞ്ഞിനെ ഭർത്താവ് ബലമായി എടുത്തുകൊണ്ട് പോയതിന് പിന്നാലെ ജീവനൊടുക്കുകയായിരുന്നു.

തിരുവല്ലം പൊലീസ് സിആർപിസി 174 വകുപ്പ് പ്രകാരം കേസെടുത്താണ് അന്വേഷണം ആരംഭിച്ചത് (Shahna suicide Case). ഭർതൃവീട്ടിൽ നിന്നുള്ള നിരന്തര പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. ഷഹ്നയുടെ ഭർത്താവിന്‍റെ മാതാവ് നിരന്തരം ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു.

കാട്ടാക്കട സ്വദേശി നൗഫൽ മൂന്ന് വർഷം മുൻപാണ് ഷഹ്നയെ വിവാഹം ചെയ്‌തത്. ഭർതൃവീട്ടിലെ പ്രശ്‌നങ്ങൾ കാരണം ഷഹ്ന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. തന്‍റെ വീട്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനായി ഷഹ്നയെ കൂട്ടിക്കൊണ്ടുപോകാൻ ഇന്നലെ നൗഫൽ എത്തിയിരുന്നു.

എന്നാൽ ഷഹ്ന കൂടെപ്പോകാൻ തയാറായില്ല. തുടർന്ന് നൗഫൽ ഒന്നര വയസ് പ്രായമുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് ഷഹ്ന മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

READ MORE:ഷഹ്നയുടെ ആത്മഹത്യ കുഞ്ഞിനെ ഭര്‍ത്താവ് ബലമായി കൊണ്ടുപോയതിന് പിന്നാലെ ; ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്

ABOUT THE AUTHOR

...view details