കേരളം

kerala

ETV Bharat / state

പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവം; വിദ്യാഭ്യാസ മന്ത്രി രാജിവക്കണമെന്ന് കെഎസ്‌യു - shahlas death latest news

മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു

വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം

By

Published : Nov 22, 2019, 5:54 PM IST

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രാജിവക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സെയ്‌തലി കായ്‌പാടിയുടെ നേതൃത്വത്തിലായിരുന്നു സമരം.

വിദ്യാഭ്യാസ മന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു

ABOUT THE AUTHOR

...view details