തിരുവനന്തപുരം :Shahida Kamal :വനിത കമ്മിഷൻ അംഗം ഷാഹിദ കമാല്‍ ലോകായുക്ത നിര്‍ദേശപ്രകാരം വിദ്യാഭ്യാസ രേഖകൾ ഹാജരാക്കി. ഇതോടെ യോഗ്യത സംബന്ധിച്ച കേസ് ഉത്തരവിറക്കാനായി മാറ്റി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്‌റ്റുകളും ഷാഹിദ കമാലിന്‍റെ അഭിഭാഷകൻ ഹാജരാക്കുകയായിരുന്നു.
Educational Qualification Case : 2017ലാണ് ഷാഹിദ കമാൽ വനിത കമ്മിഷൻ അംഗമാകുന്നത്. ഷാഹിദ കമാലിന്‍റെ പ്രവർത്തനങ്ങളിലെ ആത്മാർഥതയും സത്യസന്ധതയും ഏതു കാലയളവ് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി ചോദ്യം ചെയ്യുന്നതെന്ന് ലോകായുക്ത ചോദിച്ചു. വനിത കമ്മിഷൻ അംഗമായതിന് ശേഷമുള്ള കാലയളവോ, അതിന് മുൻപുള്ള കാലയളവോ എന്നാണ് വ്യക്തമാക്കാൻ നിർദേശിച്ചത്.
Lokayukta : എന്നാൽ പരാതിക്കാരി അഖില ഖാന് ഇതിൽ കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അഭിഭാഷകന്‍റെ സേവനം ഉപയോഗിക്കാൻ കോടതി നിർദേശിച്ചെങ്കിലും പരാതിക്കാരി താത്പര്യം പ്രകടിപ്പിച്ചില്ല. ഇതേ തുടർന്നാണ് ഉത്തരവിറക്കാനായി കേസ് മാറ്റിവച്ചത്. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2016ൽ ബികോമും 2018ൽ എംഎയും പാസായ സര്‍ട്ടിഫിക്കറ്റുകളും മാർക്ക് ലിസ്‌റ്റും ഷാഹിദ കമാല്‍ ഹാജരാക്കിയവയിലുണ്ട്.