കേരളം

kerala

ETV Bharat / state

തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; കടക്കല്‍ സ്റ്റേഷനിലെ സിപിഒയ്‌ക്ക് സസ്‌പെന്‍ഷന്‍ - ഭര്‍തൃമാതാവിന്റെ പീഡനം

CPO Navas suspended: ഷഹാനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്പെന്‍ഡ് ചെയ്‌തു. ഭര്‍ത്താവിനെയും അമ്മയേയും രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് നടപടി.

police officer suspended  Shahana suicide  ഭര്‍തൃമാതാവിന്റെ പീഡനം  നവാസിന് സസ്‌പെന്‍ഷന്‍
നവാസിന് സസ്പെന്‍ഷന്‍

By ETV Bharat Kerala Team

Published : Jan 4, 2024, 3:09 PM IST

തിരുവനന്തപുരം : തിരുവല്ലത്ത് ഭര്‍തൃ മാതാവിന്‍റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആരോപണ വിധേയനായ കടയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്‌തു. കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാണ് നവാസിനെതിരെ ഉയര്‍ന്ന ആരോപണം (police officer suspended).

ഡിസംബര്‍ 26 നായിരുന്നു ഷഹനയെ തിരുവല്ലം വണ്ടിത്തടത്തെ വീട്ടില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് നൗഫലും ഇയാളുടെ മാതാവും ഒളിവില്‍ പോയിരുന്നു (Police Officer helps to escape accused). 2020ലായിരുന്നു നൗഫലും ഷഹാനയും വിവാഹിതരായത്.

ബന്ധുക്കളുടെ സമ്മതത്തോടെയായിരുന്നു വിവാഹമെങ്കിലും ഷഹാനയുടെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്‍റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്നും ഭര്‍ത്താവ് നൗഫല്‍ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്‍റെ ഉമ്മ ഷഹാനയെ മര്‍ദിച്ചതായും ഇതേതുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായും കുടുംബം പറഞ്ഞു.

അനുജന്‍റെ മകന്‍റെ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പോകാന്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഭര്‍ത്താവ് നൗഫല്‍ വന്നങ്കിലും പോകാന്‍ ഷഹാന കൂട്ടാക്കിയില്ല. തുടര്‍ന്ന് കുട്ടിയേയും കൂട്ടി നൗഫല്‍ പോയി . ഇതിന് പിന്നാലെയാണ് ഷഹാന ആത്മഹത്യ ചെയ്‌തത്.

Also Read: ഷഹ്നയുടെ ആത്മഹത്യ; പൊലീസ് സ്റ്റേഷന് മുന്നിൽ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ABOUT THE AUTHOR

...view details