തിരുവനന്തപുരം:ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ആളൂർ ഏറ്റെടുത്തതുപോലെ എല്ലാ തട്ടിപ്പുകൾക്കും സർക്കാർ സംരക്ഷണം നൽകുകയാണെന്ന് ഷാഫി പറമ്പിൽ. കരിവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സംസ്ഥാന വ്യാപകമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ തന്നെയാണ് തട്ടിപ്പുകൾ നടക്കുന്നത്.
കരിവന്നൂർ സഹകരണ ബാങ്കിൽ പേരും മേൽവിലാസവും എല്ലാം ഭാവനയിൽ ഉണ്ടാക്കി കോടികളുടെ ലോണുകളാണ് നൽകിയിരിക്കുന്നത്. സിപിഎം ഡിവൈഎഫ്ഐ നേതാക്കൾക്കാണ് ബിനാമി പേരിൽ കോടികളുടെ ലോണുകൾ ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.