തിരുവനന്തപുരം: കെഎസ്‌യു നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചു. അസാധാരണ സംഭവങ്ങളെ തുടർന്ന് സഭ സ്തംഭിച്ചു
റോജി. എം. ജോൺ, അൻവർ സാദത് ,ഐ.സി ബാലകൃഷ്ണൻ എന്നിവരാണ് ഡയസിലേയ്ക്ക് കയറിയത്. ഇവരെ പിൻതിരിപ്പിക്കാൻ എൽദോസ് കുന്നപ്പള്ളി, വി.പി സജീന്ദ്രൻ എന്നിവരും ഡയസിലേക്ക് കയറി. തുടർന്ന് സ്പീക്കർ സഭ വിട്ടിറങ്ങിറങ്ങുകയായിരുന്നു.