കേരളം

kerala

ETV Bharat / state

വെഞ്ഞാറമൂട് കൊലപാതകം; യൂത്ത് കോൺഗ്രസിന് പങ്കില്ലെന്ന് ഷാഫി പറമ്പിൽ - shafi parambil

മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ കൊലപാതകങ്ങളുടെ പേരിൽ രാഷ്ട്രീയ താൽപര്യത്തിന് ശ്രമിക്കുകയാണ്. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസിന്‍റെ പേരിൽ ആരോപണം ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ

വെഞ്ഞാറമൂട് കൊലപാതകം; യൂത്ത് കോൺഗ്രസിന് പങ്കില്ലെന്ന് ഷാഫി പറമ്പിൽ  വെഞ്ഞാറമൂട് കൊലപാതകം  shafi parambil  dyfi murder
വെഞ്ഞാറമൂട്

By

Published : Aug 31, 2020, 12:33 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ യൂത്ത് കോൺഗ്രസിന് പങ്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. ഹീനമായ കൊലപാതകമാണ് വെഞ്ഞാറമൂടിൽ നടന്നത്. കേസിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തണം. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പൊലീസിന് കഴിയില്ലെങ്കിൽ മറ്റൊരു വിശ്വാസ്യതയുള്ള ഏജൻസിയെ വച്ച് അന്വേഷണം നടത്തണം.

വെഞ്ഞാറമൂട് കൊലപാതകം; യൂത്ത് കോൺഗ്രസിന് പങ്കില്ലെന്ന് ഷാഫി പറമ്പിൽ

മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ കൊലപാതകങ്ങളുടെ പേരിൽ രാഷ്ട്രീയ താൽപര്യത്തിന് ശ്രമിക്കുകയാണ്. അതുകൊണ്ടാണ് യൂത്ത് കോൺഗ്രസിന്‍റെ പേരിൽ ആരോപണം ഉന്നയിക്കുന്നത്. സ്വന്തം ശീലം വച്ച് മറ്റുള്ളവരെ അളക്കരുതെന്നും യൂത്ത് കോൺഗ്രസ് കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ABOUT THE AUTHOR

...view details