കേരളം

kerala

ETV Bharat / state

'കോട്ടയത്തെ പൊലീസ് നടപടി മനസാക്ഷിയെ മരവിപ്പിക്കുന്നത്': കെ റെയിലിൽ വേണ്ടത് ക്ഷമയോടെയുള്ള സമീപനമെന്ന് ഷാഫി പറമ്പിൽ - kerala latest news

സമരങ്ങളെ ആക്രമിച്ച് കീഴടക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടന്നും ഷാഫി പറമ്പിൽ പറഞ്ഞു.

shafi parambil mla on k rail  സർക്കാരിനെ വിമർശിച്ച് ഷാഫി പറമ്പിൽ  കെ റെ്യിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്  kerala latest news  കെ റെയിലിനെതിരെ യൂത്ത് കോണ്‍ഗ്രസ്
ഷാഫി പറമ്പിൽ

By

Published : Mar 17, 2022, 6:02 PM IST

തിരുവനന്തപുരം: ഒരു അനുമതിയും ഇല്ലാത്ത കെ റെയില്‍ പദ്ധതിക്കായി ജനങ്ങളെ വേട്ടയാടുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. കോട്ടയം മാടമ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. കുഞ്ഞിന്‍റെ മുന്നിലിട്ട് അമ്മയെ വലിച്ചിഴച്ച സംഭവം നോക്കി നില്‍ക്കാന്‍ കഴിയില്ലന്നും എംഎൽഎ പറഞ്ഞു.

ഷാഫി പറമ്പിൽ മാധ്യമങ്ങളോട്

മനസാക്ഷിയെ മരവിപ്പിക്കുന്നതാണ് ദൃശ്യങ്ങള്‍. ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ഇത്രയും വലിയൊരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റണം. ധൃതിയല്ല, ക്ഷമയോടെയുള്ള സമീപനമാണ് വേണ്ടത്.

ജനങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരം മുഖ്യമന്ത്രിക്ക് പോലും ഇല്ല. ഇത്തരമൊരു പദ്ധതിക്കായാണ് പൊലീസ് അതിക്രമം കാട്ടുന്നത്. ഇത്തരത്തില്‍ സമരങ്ങളെ ആക്രമിച്ച് കീഴടക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ശക്തമായ സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ALSO READസ്ത്രീകളെയും കുട്ടികളെയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു: കെ - റെയിലിനെതിരെ വൻ പ്രതിഷേധം

ABOUT THE AUTHOR

...view details