തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് അക്രമത്തില്‍ അഖില്‍ചന്ദ്രനെ നെഞ്ചില്‍ കുത്തിയ ശേഷവും പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ ശേഷം കോളജിന് പുറത്തേക്ക് നടക്കുന്ന അഖിലിനെ പിന്നാലെ ഓടിയെത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം.
യൂണിവേഴ്സിറ്റി കോളജ് അക്രമം: കുത്തിയതിന് ശേഷവും അഖിലിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - യൂണിവേഴ്സിറ്റി കോളജ്
കോളജിന് പുറത്തേക്ക് നടക്കുന്ന അഖിലിനെ പിന്നാലെ ഓടിയെത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം.
യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ കുത്തേറ്റ് നെഞ്ചില്‍ മുറിവുമായി കോളജിന് പുറത്തേക്ക് നടക്കുന്ന അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിന്നാലെ എത്തി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അഖിലിനെ ആശുപത്രിയില്‍ എത്തിക്കുന്നത് വൈകിക്കാനായി തടഞ്ഞു വയ്ക്കാൻ ശ്രമിക്കുന്നതും പ്രവര്‍ത്തകര്‍ ഓടി അടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. മുപ്പതോളം പ്രവര്‍ത്തകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. കല്ല് എറിയാന്‍ നോക്കുന്നതും മറ്റ് പ്രവര്‍ത്തകരെ വിളിച്ച് കൂട്ടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. അഖിലിനെ കുത്തിയ ശേഷം ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതെ പ്രതികളായ ശിവരഞ്ജിത്തും, നസീമും അഖിലിനെ വീണ്ടും ആക്രമിക്കാനാണ് ശ്രമിച്ചതെന്ന് വിദ്യാർഥികള്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ ദൃശ്യങ്ങള്‍. അക്രമം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.