തിരുവനന്തപുരം: അക്രമം നടത്തുന്നവരെ എസ്എഫ്ഐ സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. വിദ്യാർഥികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ യൂണിവേഴ്‌സിറ്റി കോളജിൽ പോരായ്‌മ ഉണ്ടായത് കൊണ്ടാണ് യൂണിറ്റ് പിരിച്ചുവിട്ടത്. പൊലീസിന്‍റെ സ്വതന്ത്രമായ അന്വേഷണം സ്വാഗതം ചെയ്യുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങൾ മുൻ നിർത്തി എസ്എഫ്ഐയെ തകർക്കാൻ ഇതര വിദ്യാർത്ഥി സംഘടനകൾ ശ്രമിക്കുന്നുവെന്ന് സച്ചിന്‍ ദേവ് ആരോപിച്ചു.
ക്യാമ്പസിലേക്ക് ആദ്യം കഠാരയുമായി വന്ന ചരിത്രമുള്ള പാർട്ടി കെഎസ്‌യുവെന്ന് സച്ചിൻ ദേവ് - university issue
എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമം രാഷ്ട്രീയമായി നേരിടുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്.
ക്യാമ്പസിലേയ്ക്ക് ആദ്യം കഠാരയുമായി വന്ന ചരിത്രമുള്ള പാർട്ടി കെഎസ്‌യു : സച്ചിൻ ദേവ്
ക്യാമ്പസിലേക്ക് ആദ്യം കഠാരയുമായി വന്ന ചരിത്രമുള്ള പാർട്ടി കെഎസ്‌യു ആണ് . എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമം രാഷ്ട്രീയമായി നേരിടും. യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍റെ മുറിയില്‍ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. ആദ്യ ദിവസത്തെ പരിശോധനയിൽ കണ്ടെത്താത്തവയാണ് ചില മാധ്യമങ്ങൾക്ക് അടുത്ത ദിവസം കിട്ടിയതെന്നും വ്യാജവാർത്ത നൽകുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സച്ചിൻ ദേവ് തിരുവനന്തപുരത്ത് പറഞ്ഞു.
Last Updated : Jul 16, 2019, 10:28 PM IST