യൂണിവേഴ്സിറ്റി കോളജ് സംഘർഷം; പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് എസ്.എഫ്.ഐ മാർച്ച് നടത്തി - യൂണിവേഴ്സിറ്റി കോളേജ് സംഘർഷം
അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പിരിഞ്ഞു പോയത്. കുറ്റക്കാർക്കെതിരെ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് എസ്.എഫ്.ഐ തീരുമാനം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച കെ.എസ്.യു പ്രവർത്തകരെയും കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിയെ മർദിച്ച എട്ടപ്പൻ മഹേഷിനെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്ഐ മാർച്ച് നടത്തി. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കന്‍റോൺമെന്‍റ് സ്റ്റേഷനിലാക്കാണ് മാർച്ച് നടത്തിയത്. പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ പിരിഞ്ഞു പോയത്. കുറ്റക്കാർക്കെതിരെ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് എസ്.എഫ്.ഐ തീരുമാനം.