കേരളം

kerala

ETV Bharat / state

എസ്എഫ്ഐ ആൾമാറാട്ട കേസ്: കോളജ് പ്രിൻസിപ്പൽ ഷൈജുവിനെ വെള്ളിയാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ് - DR GJ SHIJU ARREST WITHHOLD

കോളജ് പ്രിൻസിപ്പൽ ജി.ജെ ഷൈജു നൽകിയ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് നൽകിയത്. വിശദമായ വാദം കേൾക്കുവാൻ കേസ് ജൂൺ 9 ലേക്ക് മാറ്റി.

എസ്എഫ്ഐ ആൾമാറാട്ട കേസ്  കാട്ടാക്കട ക്രിസ്ത്യൻ കോളജ്  CHRISTIAN COLLEGE KATTAKADA  SFI  കാട്ടാക്കട ക്രിസ്ത്യൻ കോളജ് വിവാദം  കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്  Kerala University  DR GJ SHIJU ARREST WITHHOLD  എസ്എഫ്ഐ
എസ്എഫ്ഐ ആൾമാറാട്ട കേസ്

By

Published : Jun 3, 2023, 7:29 PM IST

തിരുവനന്തപുരം : കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആൾമാറാട്ടം നടത്തിയെന്ന കേസിൽ കോളജ് പ്രിൻസിപ്പൽ ഷൈജുവിനെ വെള്ളിയാഴ്‌ച (ജൂൺ 9) വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പ്രസൂൺ മോഹനനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കോളജ് പ്രിൻസിപ്പൽ എന്ന നിലയിൽ ചെയ്യേണ്ട സർവകലാശാല ചട്ടങ്ങൾ മാത്രമേ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളൂവെന്ന് പ്രതി കോടതിയിൽ വ്യക്‌തമാക്കി. വ്യാജ രേഖ ചമച്ചു എന്ന് പറയുന്നതിന് അടിസ്ഥാനമില്ല, സംഭവത്തിൽ ഗുഢാലോചന നടന്നു എന്ന് പറയുന്നത് പൊലീസ് മാത്രമാണെന്നും സംഭവത്തിൽ നിരപരാധിയെന്നും പ്രതിഭാഗം അഭിഭാഷകൻ ശാസ്‌തമംഗലം എസ്. അജിത് കുമാർ വാദിച്ചു.

അതേസമയം പ്രിൻസിപ്പൽ നടത്തിയത് ഗൂഢാലോചന തന്നെയാണെന്നും ഇക്കാര്യം അക്കമിട്ട് പൊലീസ് വിവരിച്ചിട്ടുണ്ടെന്നും സർവകലാശാല ചട്ടങ്ങളെക്കുറിച്ച് പഠിക്കാൻ സമയം വേണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് മറുപടി നൽകി. ഇതേ തുടർന്ന് വിശദമായ വാദം കേൾക്കുവാൻ കേസ് ജൂൺ ഒമ്പതിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ദിവസം കേസ് ഡയറി ഹാജരാക്കാനും അന്വേഷണ സംഘത്തിന് നിർദേശം നൽകി.

ഒന്നാം പ്രതിയും കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലുമായ ജി.ജെ ഷൈജു നൽകിയ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്. കോളജിലെ ഒന്നാം വർഷ വിദ്യാർഥി വിശാഖാണ് കേസിലെ രണ്ടാം പ്രതി. ഇയാൾ ജാമ്യ അപേക്ഷ നൽകിയിട്ടില്ല. സർവകലാശാല രജിസ്ട്രാർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

ആൾമാറാട്ടവും വിവാദവും : ഡിസംബറിൽ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ കാട്ടാക്കട കോളജില്‍ നിന്ന് അനഘ എന്ന വിദ്യാര്‍ഥിയാണ് കേരള സര്‍വകലാശാലയിലേക്ക് യുയുസിയായി വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയത് അനഘയുടെ പേര് ഒഴിവാക്കിയുള്ള പട്ടികയായിരുന്നു.

അനഘയ്‌ക്ക് പകരം എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറിയും കോളജിലെ ഒന്നാം വർഷ ഫിസിക്‌സ് വിദ്യാർഥിയുമായ വിശാഖിന്‍റെ പേരാണ് ചേർത്ത് നൽകിയത്. വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയത്. സംഭവത്തിനെതിരെ കെഎസ്‌യു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.

സംഭവം വിവാദമായതോടെ പ്രിന്‍സിപ്പല്‍ ജി.ജെ ഷൈജുവിനെ സര്‍വകലാശാല ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. എന്നാൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് സ്ഥാനത്ത് തുടരാൻ താത്‌പര്യമില്ലാത്തതിനാൽ വിശാഖിന്‍റെ പേര് ചേർക്കുകയായിരുന്നു എന്നാണ് ഷൈജു പറഞ്ഞത്.

ആരോപണവുമായി സഹപ്രവർത്തകരും : എന്നാല്‍ ഇങ്ങനെയൊരു നിയമം യൂണിവേഴ്‌സിറ്റി ചട്ടത്തിലില്ലെന്നും അനഘ രാജി നല്‍കിയത് കൊണ്ട് വിശാഖിന്‍റെ പേര് ചേർക്കുക എന്നത് നിലവില്‍ ചട്ടവിരുദ്ധമാണെന്നും കേരള യൂണിവേഴ്‌സിറ്റി അറിയിക്കുകയായിരുന്നു. പിന്നാലെ പ്രിൻസിപ്പൽ ഷൈജുവിനെതിരെ ഗുരുതരമായ പല ആരോപണങ്ങളും പുറത്ത് വന്നിരുന്നു.

പിടിഎ ഫണ്ടിൽ നിന്ന് പ്രിൻസിപ്പൽ ഷൈജു 52 ലക്ഷം രൂപ കവർന്നതായി കോളജിലെ സഹപ്രവർത്തകർ ആരോപിച്ചിരുന്നു. പിടിഎ ഫണ്ട് അഴിമതി കേസ് ഒത്തുതീർപ്പാക്കാൻ സഹായിച്ചെന്നും അതിന് പ്രത്യുപകാരമായാണ് എസ്‌എഫ്‌ഐയുടെ ആൾമാറാട്ടത്തിന് ഷൈജു കൂട്ട് നിന്നതെന്നുമാണ് സഹപ്രവർത്തകർ ആരോപിച്ചത്.

ABOUT THE AUTHOR

...view details