തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് എസ്‌എഫ്‌ഐയും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഇരുമാർച്ചുകളിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം - ജലപീരങ്കി പ്രയോഗം
എസ്‌എഫ്‌ഐയും ഡിവൈഎഫ്ഐയും രാജ്‌ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം
ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
രണ്ട് മണിയോടെ ഡിവൈഎഫ്‌ഐയാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. മാർച്ച് രാജ്ഭവന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ മാർച്ചിന് പിന്നാലെയെത്തിയ എസ്‌എഫ്‌ഐ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.