തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്‌ഭവന് മുന്നിൽ എസ്‌എഫ്‌ഐയുടെ 24 മണിക്കൂർ ധർണ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു.
പൗരത്വ ഭേദഗതി നിയമം; 24 മണിക്കൂർ ധർണയുമായി എസ്എഫ്ഐ - sfi 24 hours protest
വിഘടനത്തിന്‍റെ ആശയമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ.ബാലഗോപാൽ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ്‌എഫ്‌ഐയുടെ 24 മണിക്കൂർ ധർണ
പൗരത്വ ഭേദഗതി നിയമം ഏതെങ്കിലുമൊരു വിഭാഗത്തിന് നേരെയുള്ള ആയുധം മാത്രമല്ലെന്നും വിഘടനത്തിന്‍റെ ആശയമാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. ഫാസിസത്തിനെതിരായ വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധമെന്ന നിലയില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.