തിരുവനന്തപുരം: വിദ്യാര്‍ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കായികാധ്യാപകനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ സ്വദേശിയായ ബോബി സി. ജോസഫാണ് അറസ്റ്റിലായത്. ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർഥികളാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനോടാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍ - കായികാധ്യാപകന്‍ അറസ്റ്റില്‍
ആലപ്പുഴ സ്വദേശിയായ ബോബി സി. ജോസഫാണ് അറസ്റ്റിലായത്
![വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5148306-51-5148306-1574434645425.jpg)
വിദ്യാർത്ഥികളെ ലൈംഗിക പീഢനത്തിനിരയാക്കി ; കായികാധ്യാപകന്‍ അറസ്റ്റില്‍
പത്തോളം വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് പീഡനശ്രമങ്ങളെന്നും കുട്ടികളെ പരസ്‌പരം പ്രകൃതി വിരുദ്ധ നടപടികൾക്ക് പ്രേരിപ്പിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിസമ്മതിച്ചാൽ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികള്‍ മൊഴി നല്‍കി.