തിരുവനന്തപുരം:വഞ്ചിയൂര്‍ മൂലവിളാകം ജങ്ഷനില്‍ സ്‌ത്രീയ്‌ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിലെ അവ്യക്തത പ്രതിയെ കണ്ടെത്തുന്നതില്‍ പ്രയാസം സൃഷ്‌ടിക്കുന്നതായി പൊലീസ്. സംഭവം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് ഇക്കാരണം കൊണ്ടാണെന്നും പൊലീസ്. പേട്ട പൊലീസിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷണത്തിനായി വിദഗ്‌ധരുടെ സഹായം തേടുമെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
ഈ മാസം 13നായിരുന്നു കേസിനാസ്‌പദമായ സംഭവം. രാത്രി 11ന് മരുന്ന് വാങ്ങാനായി വഞ്ചിയൂർ മൂലവിളാകം ജങ്ഷനിലെത്തിയ 49കാരിയെ ബൈക്കിലെത്തിയയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദത്തില്‍ സ്‌ത്രീയുടെ കൈയ്‌ക്കും കണ്ണിനും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല.
ഫോണ്‍ വിളിച്ചതോടെ മേല്‍വിലാസം ചോദിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസിലായതോടെ മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. ചികിത്സ തേടിയതിനെല്ലാം ശേഷമാണ് പൊലീസ് തങ്ങളുമായി ബന്ധപ്പെട്ടതെന്ന് പരാതിക്കാരി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരി കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പോലീസ് അന്വേഷണത്തിന് തയ്യാറായത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
സംഭവം നടന്ന് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘം സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയിട്ടും പുരോഗതി ഉണ്ടായില്ല. കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പേട്ട പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
more read:തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; കണ്ണടച്ച് പൊലീസ്