തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ കേസിൽ ഒത്തു തീർപ്പിന് ശ്രമിച്ച കോവളം എസ് എച്ച് ഒ ജി. പ്രൈജുവിനെ സ്ഥലം മാറ്റി. ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്കാണ് മാറ്റിയത്. എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ പ്രൈജു ശ്രമിച്ചെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്: പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി - SEXUAL ASSAULT COMPLAINT
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസ് ഒത്തുതീർപ്പാക്കാൻ എസ് എച്ച് ഒ ശ്രമിച്ചെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു.
എൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡനക്കേസ്: ഒത്തു തീർപ്പിന് ശ്രമിച്ച എസ് എച്ച് ഒയെ സ്ഥലം മാറ്റി
ഇത് കൂടാതെ കേസിലെ നടപടി ക്രമങ്ങളിലും താമസമുണ്ടായിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം. പൊലീസിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.