കേരളം

kerala

ETV Bharat / state

വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത അധ്യാപകൻ പിടിയിൽ - sexual allegation

സ്‌കൂളിലെ സൗഹൃദ ബോക്‌സിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കായിക അധ്യാപകനായ ബോബി സി.ജോബനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത അധ്യാപകൻ പിടിയിൽ

By

Published : Nov 23, 2019, 6:25 AM IST

തിരുവനന്തപുരം: വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത കരകുളം വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകൻ ബോബി സി.ജോബന്‍ പിടിയില്‍. സ്‌കൂളിലെ സൗഹൃദ ബോക്‌സിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത അധ്യാപകൻ പിടിയിൽ

പേര് സൂചിപ്പിക്കാതെ ബോക്‌സിലിട്ടിരുന്ന പരാതികൾ പ്രിൻസിപ്പൽ പരിശോധിക്കുകയും തുടർന്ന് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. നെടുമങ്ങാട് സിഐ രാജേഷ് കുമാറും സംഘവും പിടികൂടിയ പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details