കേരളം

kerala

ETV Bharat / state

10 വയസുകാരന് ലൈംഗിക പീഡനം : 67 കാരന് എട്ട് വർഷം തടവും അന്‍പതിനായിരം രൂപ പിഴയും - sexual abuse against boy old age man arrested

തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് കടകംപള്ളി സ്വദേശി ഉത്തമനെതിരായി വിധി പുറപ്പെടുവിച്ചത്

തിരുവനന്തപുരത്ത് 10 വയസുകാരന് ലൈംഗിക പീഡനം  ബാലനെ പീഡിപ്പിച്ചതിന് പ്രതിയ്‌ക്ക് എട്ട് വർഷം തടവും 50-നായിരം പിഴയും  sexually abuse against boy in thiruvananthapuram  old age man arrested in pocso case  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
10 വയസുകാരന് ലൈംഗിക പീഡനം: 67 കാരന് എട്ട് വർഷം തടവും 50-നായിരം പിഴയും

By

Published : Feb 14, 2022, 10:32 PM IST

തിരുവനന്തപുരം :10 വയസുകാരനെപീഡിപ്പിച്ച കേസിൽ കടകംപള്ളി സ്വദേശി ഉത്തമന് (67) എട്ട് വർഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്‌ജി ആർ. ജയകൃഷ്‌ണന്‍ വിധിന്യായത്തിൽ പറയുന്നു.

2015 മാർച്ച് 13ന് രാവിലെ 11:30 നാണ് കേസിനാസ്‌പദമായ സംഭവം. കുമാരപുരത്ത് 'ഉഭരോമ' എന്ന പേരിൽ പ്രതിയ്‌ക്ക് കടയുണ്ടായിരുന്നു. ഇവിടെ പുസ്‌തകം വാങ്ങാൻ ചെന്ന അഞ്ചാം ക്ലാസുകാനുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളംവച്ചപ്പോൾ പ്രതി കുട്ടിയുടെ വാ പൊത്തി കടയ്ക്കുള്ളിലേക്ക് കൊണ്ടുപോയി പീഡനം തുടര്‍ന്നു.

വസ്ത്രത്തിൽ ബീജത്തിൻ്റെ അംശം

പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് ഇക്കാര്യം പറഞ്ഞില്ല. വിഷമിച്ചിരിക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് സംഭവം അമ്മയോട് പറഞ്ഞത്. വീട്ടുകാർ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജത്തിൻ്റെ അംശം ശാസ്ത്രീയ പരിശോധനയിൽ കിട്ടിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.

പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്‌തരിക്കുകയും 16 രേഖകളും അഞ്ച് തൊണ്ടിമുതലുകളും ഹാജരാക്കി. ചെറുമകൻ്റെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. കുട്ടിയും വീട്ടുകാരും അനുഭവിച്ച വേദന കാണാതിരിക്കാനാകില്ല, ഇരയ്ക്ക് പിഴത്തുകയ്ക്ക് പുറമെ സർക്കാർ നഷ്‌ട പരിഹാരം നൽക്കണമെന്നും കോടതി പരാമര്‍ശിച്ചു. മെഡിക്കൽ കോളജ് എസ്‌.ഐയായിരുന്ന കെ. വിക്രമനാണ് കേസ് അന്വേഷിച്ചത്.

ALSO READ:തന്ത്രപരമായി വിളിച്ചും ചാറ്റ് ചെയ്‌തും 'അതേ നാണയത്തില്‍' പ്രതിയെ കുരുക്കി പൊലീസ് ; 15 ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details