കേരളം

kerala

ETV Bharat / state

ലോക്ക്ഡൗണ്‍ ലംഘിച്ച് ഷൂട്ടിങ് ; സീരിയല്‍ സംഘം അറസ്റ്റില്‍ - ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ സീതാകല്യാണത്തിന്‍റെ ഷൂട്ടിങ്ങ് സംഘമാണ് അറസ്റ്റിലായത്

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണിൽ ഷൂട്ടിങ്ങ് നടത്തിയതിന് അയിരൂർ ഓടയത്തെ സ്വകാര്യ റിസോര്‍ട്ടിൽ നിന്ന് സീരിയൽ താരങ്ങൾ, റിസോര്‍ട്ട് ഉടമ എന്നിവരുള്‍പ്പെടെ 20 പേരാണ് പിടിയിലായത്.

serial shooting in violated covid law gang arrested  serial shooting in violated covid law gang arrested in trivandrum  ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഷൂട്ടിങ്  സീരിയല്‍ സംഘം അറസ്റ്റില്‍  സ്വകാര്യ റിസോട്ടിൽ നിന്ന് സീരിയൽ താരങ്ങൾ, റിസോട്ട് ഉടമ എന്നിവരുള്‍പ്പെടെ 20 പേരാണ് പിടിയിലായത്.  Twenty people were arrested from the private resort, including the serial stars and the resort owner.  ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ സീതാകല്യാണത്തിന്‍റെ ഷൂട്ടിങ്ങ് സംഘമാണ് അറസ്റ്റിലായത്  The shooting crew of Sitakalyanam, a popular series aired on Asianet, was arrested
ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഷൂട്ടിങ്; സീരിയല്‍ സംഘം അറസ്റ്റില്‍

By

Published : Jun 6, 2021, 12:56 AM IST

Updated : Jun 6, 2021, 6:15 AM IST

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്രിട്ടിക്കൽ കണ്ടെയിൻമെന്‍റ് സോണിൽ സീരിയൽ ഷൂട്ടിങ്ങ് നടത്തിയ സംഘത്തെ വർക്കല പൊലീസ് അറസ്റ്റുചെയ്തു. ഒരു പ്രമുഖ സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ സീതാകല്യാണത്തിന്‍റെ ഷൂട്ടിങ്ങ് സംഘത്തിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച 11 മണിയോടെയാണ് അയിരൂർ ഓടയത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് സീരിയൽ താരങ്ങൾ ഉൾപ്പെടെ 20 പേര്‍ പിടിയിലായത്. റിസോര്‍ട്ട് ഉടമ, സീരിയൽ താരങ്ങളായ പത്മനാഭൻ തമ്പി, രജി നായർ എന്നിവരും അറസ്റ്റിലായവരിലുണ്ട്.

തിരുവനന്തപുരത്തെ റിസോര്‍ട്ടില്‍ ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഷൂട്ടിങ് നടത്തിയ സീരിയല്‍ സംഘം അറസ്റ്റില്‍.

ALSO READ: കൊവിഡ് കാലത്ത് സ്വയം സുരക്ഷ: സൈക്കിൾ യാത്ര തെരഞ്ഞെടുത്ത് ഹോം ഗാർഡ് വിവി പവിത്രൻ

രണ്ട് നടിമാരും ഒരു നടനും സംഭവസ്ഥലത്ത് നിന്നും മുങ്ങി. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോര്‍ട്ടിലെത്തിയത്. വർക്കല ഡി.വൈ.എസ്.പി ബാബുക്കട്ടൻ, സി.ഐ ഗോപകുമാർ എന്നിവര്‍ നേതൃത്വം നല്‍കി. കസ്റ്റഡിയിലെടുത്ത ഷൂട്ടിങ് ഉപകരണങ്ങളും ക്യാമറയും കോടതിയിൽ ഹാജരാക്കും. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനൻസ് (കെ.ഇ.ഡി.ഒ) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ വിട്ടയച്ചു.

Last Updated : Jun 6, 2021, 6:15 AM IST

ABOUT THE AUTHOR

...view details