കേരളം

kerala

ETV Bharat / state

Senthil Commission സ്ഥാനക്കയറ്റത്തിന് പരീക്ഷ, ഇ-ഭരണം കാര്യക്ഷമാക്കാന്‍ ഐടി പ്രൊഫഷണലുകള്‍; സെന്തില്‍ കമ്മിഷൻ റിപ്പോര്‍ട്ട് സമർപ്പിച്ചു - report about the Administrative reform

Senthil Commission Report: സെക്രട്ടേറിയേറ്റ് ഭരണം പരിഷ്ക്കരിക്കുന്നതിനുള്ള സെന്തിൽ കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് കൈമാറി. സ്ഥാനക്കയറ്റത്തിന് മത്സര പരീക്ഷ നിർബന്ധമാക്കണമെന്നും പരിഷ്‌കാരങ്ങൾ ജീവനക്കാർ തന്നെ അട്ടിമറിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

kerala secretariat  Senthil Commission report  സെന്തില്‍ കമ്മിഷൻ  സെന്തില്‍ കമ്മിഷൻ റിപ്പോര്‍ട്ട്  സംസ്ഥാനത്തെ ഭരണപരിഷ്‌കരണം  തിരുവനന്തപുരം
Senthil Commission submitted the report about the Administrative reform of the Kerala secretariat

By

Published : Aug 19, 2023, 7:53 AM IST

Updated : Aug 19, 2023, 10:26 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണപരിഷ്‌കരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിഎസ് സെന്തില്‍ കമ്മിഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ (Senthil Commission Report) സമഗ്രമായ പരിഷ്‌കരണം. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ സമഗ്രമായ മാറ്റമാണ് സമിതി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മത്സര പരീക്ഷ അടിസ്ഥാനത്തിൽ നടത്തണം, ഓഫിസ്‌ സംവിധാനം കാര്യക്ഷമമാക്കാൻ ഐടി പ്രൊഫഷണലുകളെ നിയമിക്കണമെന്നുമാണ് സമിതി മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ.

സ്വാഭാവികമായ സര്‍വീസ് കാലാവധി പരിഗണിച്ചുള്ള സ്ഥാനക്കയറ്റം മൂലം കാര്യക്ഷമതയില്ലാത്തവര്‍ തലപ്പത്ത് എത്തുന്നത് ആ വകുപ്പിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. സ്‌പെഷ്യല്‍ സെക്രട്ടറി പദവിയടക്കം ഇത്തരത്തില്‍ പരീക്ഷ നടത്തി തന്നെ നിയമിക്കണം. കൂടാതെ ആശ്രിത നിയമനം, സ്‌പോര്‍ട്‌സ് ക്വാട്ട തുടങ്ങിയവയിലൂടെ സര്‍വീസിലെത്തുന്നവര്‍ക്ക് പ്രൊബേഷന്‍ കാലയളവിന് ശേഷം പ്രത്യേക പരീക്ഷ നടത്തണം. അതിനു ശേഷം മാത്രമേ നിയമനം സ്ഥിരമാക്കാവൂവെന്നും സെന്തില്‍ കമ്മിഷൻ ശുപാര്‍ശ ചെയ്‌തു.

ഇത്തരത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ കഴിവുള്ള ഉദ്യോഗസ്ഥര്‍ എത്തിയാല്‍ തന്നെ ഫയല്‍ നീക്കം വേഗത്തിലാക്കാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഫയല്‍ നീക്കം കാര്യക്ഷമമാക്കുന്നതിന് ഏക ഫയല്‍ സംവിധാനം കൊണ്ടുവരണം. ഇതിലൂടെ പലതട്ടിലൂടെ ഫയലുകള്‍ കടന്നു പോകുന്നത് ഓഴിവാക്കാം. ഇതുകൂടാതെ ഇ-ഭരണം കാര്യക്ഷമമാക്കാന്‍ ഐടി പ്രൊഫഷനലുകളെ താത്‌കാലികമായി നിയമിക്കണം. ഇ-ഓഫിസ് സംവിധാനം പൂർണമായി നടപ്പാക്കുമ്പോൾ കമ്പ്യൂട്ടർ അസിസ്റ്റന്‍റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് തസ്‌തികകളുടെ എണ്ണം പുനക്രമീകരിക്കേണ്ടതായി വരും. അതിനനുസരിച്ച് സെക്ഷനുകളുടെ ലേഔട്ട് തയ്യാറാക്കി ആവശ്യമായ സംവിധാനമൊരുക്കണം.

ഉദ്യോഗസ്ഥരെ മാറ്റി ഐടി പ്രൊഫഷനുകള്‍ എത്തുന്നതോടെ ഇ ഫയല്‍ നീക്കം കാര്യക്ഷമമാകുമെന്നും സെന്തില്‍ സമിതി വ്യക്തമാക്കി. സമഗ്രമായ മാറ്റവും പരിഷ്‌കാരങ്ങളും അട്ടിമറിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ അട്ടിമറിക്കാന്‍ സാധ്യതയുളളതിനാല്‍ ചീഫ്‌ സെക്രട്ടറി തലത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്നും ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനവും ഫയല്‍ നീക്കവും കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് പഠനം നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനാണ് അഡീഷണൽ ചീഫ്‌ സെക്രട്ടറി വി എസ്‌ സെന്തിൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതിലാലും കമ്മിറ്റിയില്‍ അംഗമായിരുന്നു. സമിതിയുടെ റിപ്പോർട്ടിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിൽ സർക്കാരാണ് തീരമാനമെടുക്കേണ്ടത്. ഇതിലെ ശുപാര്‍ശകള്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ക്കുമെന്നുറപ്പാണ്.

Last Updated : Aug 19, 2023, 10:26 AM IST

ABOUT THE AUTHOR

...view details