തിരുവനന്തപുരം: തന്‍റെ സർവീസ് കാലയളവിലെ കൂടുതൽ വെളിപ്പെടുത്തലുകൾ 2021ൽ ഉണ്ടാകുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. എന്‍റെ പൊലീസ് ജീവിതമെന്ന സർവീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പിന്‍റെ പ്രകാശന ചടങ്ങിലാണ് സെൻകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. സോളാർ കേസ്, ചാരക്കേസ്, പെരുമ്പാവൂർ കൊലപാതകം തുടങ്ങി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവങ്ങളിലെ വെളിപ്പെടുത്തലുകൾ കൊണ്ട് സെന്‍കുമാറിന്‍റെ പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു. സര്‍വീസ് സ്റ്റോറിയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറക്കുമെന്നും അതുവഴി പല കാര്യങ്ങളുടേയും നിജസ്ഥിതി ജനങ്ങള്‍ അറിയുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
2021ല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍: ടിപി സെന്‍കുമാര്‍ - kerala police
സോളാർ കേസ്, ചാരക്കേസ്, പെരുമ്പാവൂർ കൊലപാതകം തുടങ്ങിയ സംഭവങ്ങളിലെ വെളിപ്പെടുത്തലുകൾ കൊണ്ട് സെന്‍കുമാറിന്‍റെ പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു
![2021ല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍: ടിപി സെന്‍കുമാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3299405-thumbnail-3x2-senkumar.jpg)
2021ല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളെന്ന് ടിപി സെന്‍കുമാര്‍
ടി പി സെൻകുമാറിന്‍റെ സർവീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പ് പുറത്തിറക്കി
സർവീസിൽ വരുന്നതിനു മുൻപേ തന്നെ മുന്‍ ഡിജിപി ജേക്കബ് തോമസിനെ പരിചയമുണ്ട്. എന്നാൽ ഒരു കാലഘട്ടത്തിൽ സ്ഥിരം കോടതിയിൽ കേസ് കൊടുക്കുന്ന വ്യക്തിയെ ഉപയോഗിച്ച് ആറോളം കേസുകൾ തനിക്കെതിരെ കൊടുത്തുവെന്നും സെൻകുമാർ ആരോപിച്ചു. കവയത്രി സുഗതകുമാരിയാണ് പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചത്. സുഗതകുമാരിയുടെ തിരുവനന്തപുരത്തെ വസതിയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുസ്തകം ഏറ്റുവാങ്ങി.
Last Updated : May 16, 2019, 7:35 PM IST